അഞ്ച് മാസത്തെ ചിത്രീകരണത്തിനു ശേഷം ഉണ്ട ടീം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. ഛത്തീസ്ഗഡിലായിരുന്നു സിനിമയുടെ അവസാന ഷെഡ്യൂള്‍. മമ്മൂട്ടി നായകനാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് അനുരാഗകരിക്കിന്‍ വെള്ളം ഫെയിം ഖാലിദ് റഹ്മാന് ആണ്. കോമഡി ആക്ഷന്‍ ത്രില്ലര്‍ ആയിട്ടുള്ള സിനിമയില്‍ മമ്മൂക്ക പോലീസ് വേഷത്തിലാണെത്തുന്നത്.
ഉണ്ട കഥ എഴുതിയിരിക്കുന്നത് ഖാലിദ് റഹ്മാന് തന്നെയാണ്. തിരക്കഥ ഹര്ഷാദിന്റേയും. കേരളത്തില്‍ നിന്നും ഒരു യൂണിറ്റ് പോലീസ് ഇലക്ഷന് ഡ്യൂട്ടിയ്ക്കായി ഉത്തരേന്ത്യയിലുള്ള നക്സലൈറ്റ് ഏരിയയിലേക്ക ്പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, ജാക്കബ് ഗ്രിഗറി, സുധി കൊപ്പ, അര്ജ്ജുന് അശോകന്, റോണി ഡേവിഡ്, ലുക്മാന് എന്നിവരാണ് പോലീസ് വേഷത്തിലെത്തുന്നത്. ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മാണിക്പുരി, ഭഗവന്‍ തിവാരി, ചിയന്‍ ഹോ ലിയോ എന്നിവരും സിനിമയുടെ ഭാഗമാകുന്നു.
ഉണ്ട അണിയറയില്‍ പ്രവര്‍ത്തിക്കുന്നത് സിനിമാറ്റോഗ്രാഫര്‍ ഗാവെമിക് യു ആരി, ആക്ഷന്‍ കൊറിയോഗ്രാഫര്‍ ശ്യാം കൗശല്‍, മ്യൂസിക് ഡയറക്ടര്‍ പ്രശാന്ത് പിള്ള എന്നിവരാണ്. മൂവി മില്‍ ജെമിനി സ്റ്റുഡിയോയുമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം രണ്ടാംപകുതിയോടെ ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് കരുതുന്നത്.