Categories
Film News

ഉണ്ട പുതിയ പോസ്റ്ററുകള്‍ കാണാം

മമ്മൂട്ടി സബ്ഇന്‍സ്‌പെക്ടറായെത്തുന്ന ഖാലിദ് റഹ്മാന്‍, അനുരാഗകരിക്കിന്‍ വെള്ളം ഫെയിം സംവിധാനം ചെയ്യുന്ന ഉണ്ട റിലീസിംഗിന് മുന്നോടിയായി പ്രൊമോഷന്‍ പരിപാടികള്‍ തുടങ്ങിയിരിക്കുകയാണ്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ ഇറക്കുകയാണിപ്പോള്‍ അണിയറക്കാര്‍. ഉണ്ട സിനിമയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്ററുകള്‍ ഇറക്കുന്നത്.

ഈദിന് സിനിമ റിലീസ് ചെയ്യുകയാണ്. ജാക്കബ് ഗ്രിഗറി, റോണി ഡേവിഡ്,ഗോകുലന്‍ എന്നിവരുടെ പോസ്റ്ററുകളാണ് പുതിയതായി ഇറക്കിയിരിക്കുന്നത്. വര്‍ഗീസ് കുരുവിള, അജി പീറ്റര്‍ , ഗോകുലന്‍ ബാലചന്ദ്രന്‍ എന്നീ കഥാപാത്രങ്ങളായാണ് ഇരുവരുമെത്തുന്നത്.

സംവിധായകന്‍ ഖാലിദ് തന്നെയാണ് കഥ ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്നും ഒരു സംഘം പോലീസ് ഇലക്ഷന്‍ ഡ്യൂട്ടിക്കായി ഉത്തരേന്ത്യയിലെ നക്‌സലൈറ്റ് ഏരിയയിലേക്ക് പോവുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.ഹര്‍ഷാദ് തിരക്കഥ ഒരുക്കിയിരിക്കുന്നു.

ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, അര്‍ജ്ജുന്‍ അശോകന്‍, സുധി കൊപ്പ, ദിലീഷ് പോത്തന്‍, ലുഖ്മാന്‍, ഓംകാര്‍ ദാസ് മാണിക് പുരി, ഭഗവാന്‍ ത്വിവാരി, ചിയാന്‍ ഹോ ലിയാഓ, എന്നിവരും സിനിമയിലെത്തുന്നു. കൃഷ്ണന്‍ സേതുകുമാര്‍ മൂവി മില്‍ ബാനറില്‍ ജെമിനി സ്റ്റുഡിയോയുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.