കേരളത്തില്‍ വിജയതുടക്കം ലഭിച്ച മമ്മൂട്ടി ചിത്രം ഉണ്ട ജൂണ്‍ 19ന് ജിസിസിയില്‍ റിലീസ് ചെയ്യുകയാണ്. സൗദി അറേബ്യയിലെ ജിദ്ദയിലുള്‍പ്പെടെ പ്രധാന സെന്ററുകളിലെല്ലാം സിനിമ റിലീസ് ചെയ്യുന്നു. മോഹന്‍ലാലിന്റെ ലൂസിഫറിന് ശേഷം സൗദിയില്‍ റിലീസ് ചെയ്യുന്ന രണ്ടാമത്തെ മലയാളസിനിമയാണ് ഉണ്ട. ഗള്‍ഫ് മലയാളികള്‍ സിനിമാആരാധകരുമെല്ലാം റിലീസിംഗിനായുളള കാത്തിരിപ്പിലാണ്.
ഖാലിദ് റഹ്മാന് ഒരുക്കിയ ഉണ്ട തിരക്കഥ ഒരുക്കിയത് ഹര്‍ഷാദ് ആണ്. കേരളത്തില്‍ നിന്നും ഛത്തീസ്ഗഡിലേക്ക് ഇലക്ഷന് ഡ്യൂട്ടിയ്ക്കായി പോകുന്ന ഒരു ബറ്റാലിയന് പോലീസുകാരുടെ കഥയാണിത്. മമ്മൂട്ടി സിനിമയില്‍ സബ്ഇന്‍സ്പെക്ടര്‍ സിപി മണികണ്ഠനായാണ് എത്തുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിലുള്ള പോലീസുകാരെ അവതരിപ്പിക്കുന്നത്, ഷൈന്‍ ടോം ചാക്കോ, ലുക്മാന്, അര്ജ്ജുന് അശോകന്, ഗോകുലന്, ജാക്കബ് ഗ്രിഗറി, റോണി ഡേവിഡ്, അഭിറാം, എന്നിവരാണ്. സുധി കൊപ്പ, ഓംകാര്‍ ദാസ് മാണികപുരി, ഭഗ്വാന് ത്വിവാരി, രഞ്ജിത് എന്നിവരും സിനിമയിലുണ്ട്.
ജൂണ്‍ 14ന് തിയേറ്ററുകളിലെത്തിയ സിനിമ പോസിറ്റീവ് പ്രതികരണങ്ങളോടെ ക്രിറ്റിക്കുകളുടേയും സാധാരണപ്രേക്ഷകരുടേയും, മുന്നേറുകയാണ്.