Categories
Film News

ഉനക്കാക : ബിജിലിലെ റൊമാന്റിക് ഗാനത്തിന്റെ ലിറികല്‍ വീഡിയോ

മുമ്പ് അറിയിച്ചതു പോലെ ബിജില്‍ ടീം ചെന്നൈയില്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് അതിവിപുലമായി നടത്താനിരിക്കുകയാണ്. അതേ സമയം ചിത്രത്തിലെ പുതിയ ഗാനം പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍. ഉനക്കാക എന്ന ഗാനം സിനിമയില്‍ നായകകഥാപാത്രങ്ങളെത്തുന്ന ഒരു റൊമാന്റിക് ട്രാക്കാണ്. വിജയ്, നയന്‍താര ടീം. വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നത്. പ്രഭുദേവ സംവിധാനം ചെയ്ത വില്ല് എന്ന ചിത്രത്തിലായിരുന്നു മുമ്പ് ഇരുവരും ഒന്നിച്ചെത്തിയത്.

അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബിജില്‍ സ്ത്രീ ഫുട്‌ബോള്‍ ആസ്പദമാക്കി ഒരുക്കുന്ന ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആണ്. ചിത്രത്തില്‍ അച്ഛനും മകനുമായി ഇരട്ടവേഷത്തില്‍ വിജയ് എത്തുന്നു. മകന്‍ ഫുട്‌ബോളര്‍- കോച്ച് ആണ്. ജാക്കി ഷെറോഫ്, കതിര്‍, യോഗി ബാബു, വിവേക്, ഇന്ദുജ, വര്‍ഷ ബൊല്ലമ്മ, റേബ മൊണിക ജോണ്‍, ഡാനിയല്‍ ബാലാജി, ആനന്ദ് രാജ് എന്നിവരും സിനിമയിലുണ്ടാകും.

ബിജില്‍ ദീപാവലി റിലീസായി ഒക്ടോബറിലെത്തും.