ഗോകുല്‍ സുരേഷ് നായകനായെത്തുന്ന ഉള്‍ട്ട ട്രയിലറെത്തി. തിരക്കഥാകൃത്ത് സുരേഷ് പൊതുവാളാണ് നര്‍മ്മത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത്.
ദീപസ്തംഭം മഹാശ്ചര്യം, അച്ഛനെയാണെനിക്കിഷ്ടം, നാടന്‍പെണ്ണും നാട്ടുപ്രമാണിയും തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ സുരേഷ് പൊതുവാള് ആദ്യമായി സംവിധാനത്തിലേക്ക് കടക്കുകയാണ് ചിത്രത്തിലൂടെ.
ഗോകുല്‍ സുരേഷിനൊപ്പം രമേഷ് പിഷാരടി, അനുശ്രീ, പ്രയാഗ മാര്ട്ടിന്, ശാന്തികൃഷ്ണ, സുരഭി ലക്ഷ്മി, തുടങ്ങിയരും സിനിമയിലുണ്ട്.
സിപ്പി ക്രിയേറ്റിവ് വര്‍ക്സിന്റെ ബാനറില്‍, ഡോ. സുഭാഷ് സിപ്പി ചിത്രം നിര്‍മ്മിക്കുന്നു.