Categories
Film News

ഉടുമ്പ് സെക്കന്‍റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സെന്തിൽ കൃഷ്ണയെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഉടുമ്പി’ന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.സുരേഷ് ഗോപി ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ റിലീസ് ചെയ്തു.

കണ്ണൻ‍ താമരക്കുളം ഒരുക്കുന്ന ഡാർക്ക് ത്രില്ലർ സിനിമയാണിത്. സെന്തിലിനൊപ്പം സിനിമയിൽ അലൻസിയർ ലോപ്പസ്, ഹരീഷ് പേരാടി, ധർമ്മജൻ ബോൾഗാട്ടി, സാജൽ സുദർശൻ, മൻരാജ്, മുഹമ്മദ് ഫൈസൽ, വി.കെ ബൈജു,ജിബിൻ സാഹിബ്, എൽദോ ടി.ടി, പുതുമുഖങ്ങളായ ആഞ്ചലീന, യാമി, ശ്രേയ അയ്യർ തുടങ്ങിയവരും അഭിനയിക്കുന്നു.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്.രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ദേയനായ വി.ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു

ഏറെ ആകാംക്ഷ ഉണർത്തുന്ന ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസറിലും സംഘട്ടന രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് സെന്തില്‍ കൃഷ്ണ ചിത്രത്തിൽ എത്തുന്നത്.