മലയാളത്തില്‍ നിന്ന് തമിഴിലേക്ക് ഒരു പുതുമുഖ പ്രതിഭ കൂടി എത്തുകയാണ്. മലയാളം ആല്‍ബങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തനാണ് ബിജോയ് കണ്ണൂര്‍. ഉദയ് രാജ് എന്ന പേരിലാണ് തമിഴില്‍ അരങ്ങേറുന്നത്. റീല്‍ എന്ന് പേരിട്ടിരിക്കുന്ന മുനുസ്വാമി ചിത്രത്തിലൂടെയാണ് താരം തമിഴിലേക്കെത്തുന്നത്.
പ്രണയചിത്രമാണ് റീല്‍. തൊഴില്‍രഹിതനായ ചെറുപ്പക്കാരനും ഗ്രാമീണ പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയവും, സമൂഹത്തില്‍ നിന്നും അവര്‍ക്ക് നേരിടേണ്ടിവരുന്ന കാര്യങ്ങളുമെല്ലാമാണ് സിനിമ പറയുന്നത്. ഉദയ് രാജും അവന്തികയുമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാവുന്നത്.
റീല്‍ സാധാരണ ഒരു പ്രണയചിത്രമാണെന്നതിലുപരി കഥ പറയുന്ന രീതിയിലും മറ്റും വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്, ക്ലൈമാക്സ് ആണ് ചിത്രത്തിലെ ഹൈലൈറ്റ് പോയിന്റ് എന്നാണ് സംവിധായകന് പറയുന്നത്. സിനിമ ഒരു സന്ദേശവും പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. കോയമ്പത്തൂര്‍, മേലുക്കോട്ടെ, കൊട്ടഗിരി, മൈസൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്.
കൊമേഡിയനില്‍ നിന്നും വ്യത്യസ്ത വിജയ് ടിവി ഫെയിം ശരത് ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നു. ശ്രീ മുരുക മൂവി മേക്കര്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.സുനില്‍ പ്രേം സിനിമാറ്റോഗ്രാഫിയും പി സായ്സുരേഷ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. സന്തോഷ് ചന്ദ്രന് സംഗീതം സംവിധാനം ചെയ്യുന്നു. റീ റെക്കോര്‍ഡിംഗ് അച്ചു രാജാമണിയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുന്ന ചിത്രം മാര്‍ച്ച് പകുതിയോടെ റിലീസ് ചെയ്യാനിരിക്കുകയാണ്.