Categories
Film News

ടിവി ചന്ദ്രന്‍ ചിത്രം പെങ്ങളില ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

പ്രശസ്ത സംവിധായകന്‍ ടിവി ചന്ദ്രന്‍ ഒരുക്കുന്ന പെങ്ങളില എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. മാര്‍ച്ച് 8ന് ചിത്രം റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ലാല്‍ കേന്ദ്രകഥാപാത്രമായെത്തുന്ന സിനിമയില്‍ ബാലതാരം അക്ഷര കിഷോര്‍ പ്രധാനവേഷം ചെയ്യുന്നു.ലാല്‍ താഴ്ന്ന ജാതിക്കാരനായാണ് എത്തുന്നത്.

പെങ്ങളില രണ്ട് കഥാപാത്രങ്ങളെയാണ് പ്രധാനമായി കേന്ദ്രീകരിച്ചിരിക്കുന്നത്. അഴകന്‍, രാധ എന്നിങ്ങനെ,ലാല്‍, അക്ഷര എന്നിവരാണ് ഇവരെ അവതരിപ്പിക്കുന്നത്. രാധയുടെ വീട്ടിലെ സ്ഥിരം ജോലിക്കാരനാണ് അഴകന്‍. ഇരുവരും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണ് സിനിമ. അഴകന്റെ മുന്‍കാലജീവിതവും രാധയുടെ അമ്മയുമെല്ലാം കഥയിലെത്തുന്നു.

പെങ്ങളിലയുടെ ഭാഗമായി നരേന്‍,രഞ്ജി പണിക്കര്‍, ഇന്ദ്രന്‍സ്, ഇനിയ, ബേസില്‍ പൗലോസ്,നൗഷാദ്, പ്രിയങ്ക നായര്‍,നീതു ചന്ദ്രന്‍, അമ്പിളി സുനില്‍ എന്നിവരുമെത്തുന്നു. ബിജിപാല്‍ ആണ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരുക്കുന്നത്.ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ ചിത്രം നിര്‍മ്മിക്കുന്നു.