Categories
Film News

സുനാമി മാര്‍ച്ച് 11നെത്തുന്നു , ടീസർ റിലീസ് ചെയ്തു

സംവിധായകൻ ലാൽ, മകൻ ജൂനിയർ ലാൽ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത സുനാമി റിലീസിന് തയ്യാറെടുക്കുന്നു. മാർച്ച് 11ന് ചിത്രം റിലീസ് ചെയ്യുന്നു. ഫാമിലി എന്‍റർടെയ്നറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാർ.

ഇന്നച്ചൻ , ദിലീപിനൊട് കണ്ട കഥ പറയുന്നതായാണ് ടീസർ. പാണ്ട ഡാഡ് പ്രൊഡക്ഷൻസ് ബാനറിൽ അലൻ ആന്‍റണി സിനിമ നിര്‍മ്മിക്കുന്നു. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ലാൽ തന്നെയാണ്.

അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം, എഡിറ്റിംഗ് രതീഷ് രാജ്, സംഗീതം യക്സൻ ഗാരി പെരേര, നേഹ എസ് നായർ എന്നിവർ ചേർന്ന് ഒരുക്കുന്നു. പ്രവീൺ വർമ്മ കോസ്റ്റ്യൂം ഡിസൈൻ.

ഇന്നസെന്‍റ്,മുകേഷ്, അജു വർഗ്ഗീസ്, ബാലു വർഗ്ഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗ്ഗീസ്, സ്മിനു എന്നിവർ ചിത്രത്തിലെത്തുന്നു. തൃശ്ശൂർ, യുസി കോളേജ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം.