വിവാദങ്ങളും കലഹങ്ങളും നിർത്താതെ പിടികൂടിയ ഒടിയനിലെ ഡയലോ​ഗാണിപ്പോൾ താരം. ചിത്രത്തിൽ മഞ്ജു വാര്യർ പറയുന്ന കുറച്ച് കഞ്ഞിഎടുക്കട്ടെ എന്ന ഡയലോ​ഗ് വച്ച് ട്രോളിറക്കിയവർക്ക് നന്ദി പറയുകയാണ് മഞ്ജു വാര്യർ.

ട്രോളൻമാർ പറയുന്നത് കഥാപാത്രത്തിനും സന്ദർഭത്തിനും ചേരുന്ന ഡയലോ​ഗല്ല അതെന്നാണ് , സം​ഗതി ഏതായലും മഞ്ജുവിന്റെ കഞ്ഞി ഡയലോ​ഗ് സോഷ്യൽ മീഡിയയിൽഹിറ്റാണ്.

ട്രോളുകളും ത​ഗ് ലൈഫ് വീഡിയോയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായിരുന്നു. തന്റെ കഞ്ഞി ട്രോളുകൾ ഹിററായതിനെക്കുറിച് സംസാരിച്ച് മഞ്ജുവും രം​ഗത്തെത്തി കഴിഞ്ഞു.

എന്നെക്കുറിച്ചിറങ്ങിയ ട്രോളുകൾ ഞാൻ യഥാർഥത്തിൽ ഏറെ ആസ്വദിച്ചെന്നും മഞ്ജു വ്യക്തമാക്കി. ത​ഗ് ലൈഫും ,
ട്രോളുകളും ഇഷ്ട്ടമായി, അപാര സെൻസ് ഓഫ് ഹ്യൂമറുള്ളയാൾക്കേ ഇതൊക്കെ സാധിക്കൂ എന്നും മഞ്ജു പറയുന്നു. ട്രോളുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായതിൽ പിന്നെ വീട്ടിലാരു വന്നാലും കുറച്ച് കഞ്ഞിയെടുക്കട്ടെ എന്ന് ചോദിക്കുകയാണ് ഇപ്പോഴത്തെ ശീലമെന്നും , ഇത്തരം തമാശകൾ ഏറെ ഇഷ്ട്ടമെന്നും പറ‍ഞ്ഞ് കൊണ്ടാണ് മഞ്ജു നിർത്തിയത്.

Published by eparu

Prajitha, freelance writer