മോഹന്‍ലാലും സംവിധായകന്‍ ജിത്തു ജോസഫും ഒരിക്കല്‍ കൂടി ഒന്നിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നുയ നവംബറില്‍ ഇവരുടെ പുതിയ പ്രൊജക്ട് ആരംഭിക്കാനിരിക്കുകയാണ്യ 100ദിവസത്തെ ഷൂട്ടിംഗ്, വിദേശ ഷെഡ്യൂള്‍ ഉള്‍പ്പെടെ.

സൗത്ത് ഇന്ത്യന്‍ താരം തൃഷ ചിത്രത്തില്‍ നായികയായെത്തുന്നുവെന്നതാണ് പുതിയ വാര്‍ത്തകള്‍. നിവിന്‍ പോളിയ്‌ക്കൊപ്പം ആദ്യമായി മലയാളത്തിലേക്കെത്തിയ താരം ഒരു മോഹന്‍ലാല്‍ ഫാന്‍ ആണ് താനെന്ന് അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇരുവരുടേയും ഒന്നിക്കല്‍ എന്നത് വലിയ സംഭവവുമായിരിക്കും.

സംവിധായകന്‍ പറഞ്ഞിരിക്കുന്നത് മോഹന്‍ലാലിനെ വച്ചുള്ള തന്റെ പുതിയ സിനിമ ഒരു ഇമോഷണല്‍ ത്രില്ലര്‍ ആണെന്നാണ്. മോഹന്‍ലാലിന്റെ സ്വന്തം ബാനറായ ആശിര്‍വാദ് സിനിമാസ് സിനിമ നിര്‍മ്മിക്കുമെന്നാണ് വാര്‍ത്തകള്‍. ജിത്തു തന്റെ രണ്ടാമത്തെ തമിഴ് സിനിമ, കാര്‍ത്തി, ജ്യോതിക, നിഖില വിമല്‍, സത്യരാജ് എന്നിവര്‍ക്കൊപ്പമുള്ളതിന്റെ തിരക്കിലാണ.് ഫാമിലി ഡ്രാമ കം ത്രില്ലര്‍ ആണ് ചിത്രം.

Published by eparu

Prajitha, freelance writer