ദൃശ്യം കൂട്ടുകെട്ട് മോഹന്‍ലാല്‍, സംവിധായകന് ജിത്തു ജോസഫ് വീണ്ടും ഒരുമിക്കുന്നുവെന്ന് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളെറെയായി. ഒരു ബിഗ് ബജറ്റ് ചിത്രത്തിനാണ് ഇരുവരും ഒന്നിക്കുകയെന്നും നവംബറില്‍ ചിത്രീകരണം തുടങ്ങുമെന്നുമാണ് പുതിയ വാര്‍ത്തകള്‍. 100ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്, വിദേശ ഷെഡ്യൂള്‍ ഉള്‍പ്പെടെ.
സൗത്ത് ഇന്ത്യന്‍ പോപുലര്‍ താരം തൃഷ ചിത്രത്തില്‍ നായികയായെത്തും. ഹേയ് ജൂഡ് എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ താരം ആദ്യമായി മലയാളത്തിലേക്കെത്തിയിരുന്നു. താന്‍ മോഹന്‍ലാലിന്റെ വലിയ ഫാന്‍ ആണെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു.
ജിത്തു ജോസഫ് മോഹന്‍ലാല്‍ സിനിമ ത്രില്ലര്‍ സ്വഭാവത്തിലുള്ളതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്.