Categories
Film News

ലൂസിഫര്‍ തെലുഗ് റീമേക്കില്‍ നായികയായി തൃഷയെത്തും

മലയാളം ബ്ലോക്ബസ്റ്റര്‍ സിനിമ ലൂസിഫര്‍ റീമേക്ക് അവകാശം തെലുഗ് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി സ്വന്തമാക്കിയ കാര്യം നേരത്തെ വാര്‍ത്തയായിരുന്നു. ഒറിജിനലില്‍ മോഹന്‍ലാല്‍ ചെയ്ത കഥാപാത്രത്തെ ചിരഞ്ജീവി അവതരിപ്പിക്കും. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍, തെലുഗ് റീമേക്ക് ഒരുക്കുന്നത് സുകുമാര്‍, രംഗസ്ഥലം ഫെയിം ആണ്. ചിരഞ്ജീവിയുടെ മകന്‍ രാം ചരണ്‍ ആണ് ബിഗ് ബജറ്റ് ചിത്രമൊരുക്കുന്നത്.

പോപുലര്‍ സൗത്ത് ഇന്ത്യന്‍ താരം തൃഷ ചിത്രത്തിലെ നായികയായെത്തുമെന്നാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍. മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രത്തെയാവും അവര്‍ അവതരിപ്പിക്കുക. ചിരഞ്ജീവിയ്‌ക്കൊപ്പം നില്‍ക്കുന്ന പവര്‍ഫുള്‍ ആയിട്ടുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തൃഷയെ പോലെ ഒരാളെയാണ് വേണ്ടത്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ലൂസിഫര്‍ തെലുഗ് വെര്‍ഷന്‍ കൂടാതെ തൃഷയുടെ മറ്റുചില വന്‍ സിനിമകളും വരാനിരിക്കുന്നു. മണിരത്‌നത്തിന്റെ സ്വപ്‌നപ്രൊജക്ട് പൊന്നിയിന്‍ ശെല്‍വത്തില്‍ ഒരു പ്രധാനകഥാപാത്രമായി താരമെത്തും. കൂടാതെ മോഹന്‍ലാല്‍, ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ പുതിയ സിനിമയിലും തൃഷയായിരിക്കും നായികയാവുക.