മോഹന്‍ലാല്‍, തൃഷ എന്നിവര്‍ ആദ്യമായി റാം എന്ന ചിത്രത്തിലൂടെ ഒന്നിക്കുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ആണ്. തൃഷ കൊച്ചിയില്‍ ടീമിനൊപ്പം ജോയിന്‍ ചെയ്തു. വിനീത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വിനീത ഡോക്ടറാണ്. മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്ന താരത്തിന്റെ ഏറെനാളായുള്ള സ്വപ്നം സാക്ഷാത്കരിക്കുന്ന ചിത്രമായതിനാല്‍ തന്നെ താരം വളരെ ആവേശത്തിലാണെന്ന് തൃഷ മുമ്പ് തന്നെ അറിയിച്ചിരുന്നു. മലയാളത്തില്‍ തൃഷയുടെ രണ്ടാമത്തെ സിനിമയാണ് റാം. ആദ്യ സിനിമ നിവിന്‍ പോളിക്കൊപ്പം ശ്യാമപ്രസാദ് സംവിധാനം ചെയത് ഹേയ് ജൂഡ് ആയിരുന്നു.
റാം ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. കേരളത്തിന് പുറമെ വിദേശരാജ്യങ്ങളായ ഈജിപ്ത്, ലണ്ടന്‍, ഇസ്താംബുള്‍ എന്നിവിടങ്ങളിലും സിനിമ ചിത്രീകരിക്കുന്നു. ഇന്ദ്രജിത് സുകുമാരന്‍, ദുര്‍ഗ കൃഷ്ണ, ലിയോണ ലിഷോയ് എന്നിവരും സിനിമയിലുണ്ട്.
സതീഷ് കുറുപ്പ് ഡിഒപി, വിഷ്ണു ശ്യാം സംഗീതം, വിഎസ് വിനായക് എഡിറ്റര്‍ എന്നിവരാണ് അണിയറയില്‍. രമേഷ് ആര് പിള്ള, സുധന് എസ് പിള്ള എന്നിവര്‍ ചേര്‍ന്ന് അഭിഷേക് ഫിലിംസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു