ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്കെത്തുകയാണ് ഏറെ നാളായി പ്രേക്ഷകര്‍ കാ്ത്തിരിക്കുന്ന ട്രാന്‍സ്. അന്‍വര്‍ റഷീദ് ഒരുക്കുന്ന സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍.
സിനിമയെ സംബന്ധിച്ച് കൃത്യമായ സൂചനകള്‍ ഒന്നും നല്‍കാത്ത ട്രയിലര്‍. സിനിമ എന്താണെന്നറിയാന്‍ റിലീസ് ചെയ്യും വരെ കാത്തിരിക്കേണ്ടതുണ്ട്.
ഫഹദ് ഫാസില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ്
ട്രയിലറിലെത്തുന്നത്. വിജു പ്രസാദ് എന്ന മോട്ടിവേഷന്‍ ട്രയിനര്‍ ആയാണ് ഫഹദ് ഫാസില്‍ ചിത്രത്തിലെത്തുന്നത്. നവാഗതനായ വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന സിനിമ. കന്യാകുമാരിയില്‍ തുടങ്ങി ആംസ്റ്റര്‍ഡാമിലെത്തി നില്ക്കുന്ന ഫഹദ് ഫാസില്‍ കഥാപാത്രത്തിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചാരമാണ് സിനിമ.
നസ്രിയ നസീം, ഗൗതം വാസുദേവ് മേനോന്, സൗബിന് ഷഹീര്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്, ദിലീഷ് പോത്തന്, അര്ജ്ജുന് അശോകന്, ശ്രീനാഥ് ഭാസി, എന്നിവരും താരങ്ങളായെത്തുന്നു. സിനിമാറ്റോഗ്രാഫര്‍ അമല്‍ നീരദ്, കമ്പോസര്‍ ജാക്സണ് വിജയന്, സുശിന്‍ ശ്യാം, എഡിറ്റര്‍ പ്രവീണ്‍ പ്രഭാകര്‍, സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി എന്നിവരാണ് അണിയറയില്‍.