അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സ് എല്ലാ മലയാളി പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഫഹദ് ഫാസില്‍ നായകനാകുന്ന സിനിമ രണ്ട് വര്‍ഷത്തോളമായി ചിത്രീകരണത്തിലായിരുന്നു. ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് അണിയറക്കാര്‍ റിലീസിംഗ് അടുത്തവര്‍ഷം വേനലവധിക്ക് റിലീസ് ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നുവെന്നാണ്. ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
ട്രാന്‍സ് വളരെ പ്രതീക്ഷകളുള്ള ചിത്രമാണ്. അതുകൊണ്ട് തന്നെ അണിയറക്കാര്‍ കൂടുതല്‍ സമയമെടുത്ത് സാധ്യമായ ഏറ്റവും നല്ലത് റിലീസ് ചെയ്യാനാണ് ശ്രമിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന് അന്‍വര്‍ റഷീദ് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ഒരു സിനിമയുമായെത്തുകായണ്. ഫഹദിനൊപ്പം സിനിമയില്‍ നസ്രിയ നസീം, സൗബിന് ഷഹീര്‍, ചെമ്പന്‍ വിനോദ്,വിനായകന്, ദിലീഷ് പോത്തന്, ഗൗതം വാസുദേവ് മേനോന്, അര്ജ്ജുന് അശോകന്, ശ്രീനാഥ് ഭാസി എന്നിവരുമുണ്ട്.
ട്രാന്‍സ് തിരക്കഥ ഒരുക്കുന്നത് നവാഗതനായ വിന്‍സന്റ് വടക്കന്‍ ആണ്. അമല്‍ നീരദ് സിനിമാറ്റോഗ്രാഫിയും ജാക്സണ് വിജയന് മ്യൂസികും ചെയ്യുന്നു. അക്കാഡമി അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈന്‍ ചെയ്യുന്നു.
സംവിധായകന് അന്‍വര്‍ റഷീദ് സ്വന്തം ബാനറായ അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.