Categories
Film News

ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം ചിത്രീകരണം ഈ വര്‍ഷം പകുതിയോടെ

ടൊവിനോ തോമസ് പുതുവര്‍ഷദിനത്തില്‍ തന്റെ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചിരുന്നു. അജയന്റെ രണ്ടാം മോഷണം എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരുക്കുന്നത് നവാഗതനായ ജിതിന്‍ ലാല്‍ ആണ്. ഇന്‍ഡസ്ട്രിയിലെ തുടക്കംകാലം മുതലേ ടൊവിനോയ്‌ക്കൊപ്പമുണ്ടായിരുന്ന ആളാണ് സംവിധായകന്‍. യുജിഎം എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം പകുതിയോടെ ആരംഭിക്കാനിരിക്കുകയാണ്.

അജയന്റെ രണ്ടാംമോഷണത്തില്‍ ടൊവിനോ മൂന്ന് കഥാപാത്രങ്ങളായെത്തുന്നു. ടൊവിനോ മൂന്ന് ലുക്കിലെത്തുന്ന പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചത്. സുജിത് നമ്പ്യാര്‍ തിരക്കഥ ഒരുക്കുന്നു. ടൊവിനോ മണിയന്‍, കുഞ്ഞിക്കേലു, അജയന്‍ എന്നീ കഥാപാത്രങ്ങളായാണെത്തുന്നത്. വ്യത്യസ്ത കാലഘട്ടങ്ങളിലുള്ളവരാണ് മൂവരും, 1900,1950,1990 കാലങ്ങളില്‍.

തമിഴ് സംഗീതസംവിധായകന്‍ ദിപു നൈനാന്‍ തോമസ് മലയാളത്തിലേക്കെത്തുന്നു. അണിയറക്കാര്‍ താരനിര്‍ണ്ണയമുള്‍പ്പെടെയുള്ള പ്രീപ്രൊഡക്ഷന്‍ ജോലികളിലാണിപ്പോള്‍.

ടൊവിനോ പുതിയ സിനിമ മിന്നല്‍ മുരളി, ലോകല്‍ സൂപ്പര്‍ഹീറോ സിനിമ ബേസില്‍ ജോസഫ് ഒരുക്കുന്നത് ചിത്രീകരണത്തിലാണ്.