ടൊവിനോ തോമസ് അടുത്തിടെ തന്റെ പുതിയ ചിത്രം സോഷ്യല്‍മീഡിയ പേജിലൂടെ പ്രഖ്യാപിച്ചിരുന്നു. പുതുമുഖം റോണി റോയ് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് യൂണിവേഴ്സല്‍ സിനിമയുടെ ബി രാകേഷ് ആണ്. ടൊവിനോയുടെ കരിയറിലെ ആദ്യ ക്രോസ് ഓവര്‍ സിനിമയാണിത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഹൊറര്‍ ത്രില്ലര്‍ സിനിമയാണിത്. അണിയറക്കാരുടെ അഭിപ്രാ.ത്തില്‍ ഹൊററും നിഗൂഢതയുമെല്ലാമുള്ള സിനിമ പൂര്‍ണ്ണമായു യുഎസിലാണ് ചിത്രീകരിക്കുന്നത്.
സംവിധായകന് റോണി റോയുടെ തന്നെയാണ് കഥ, തിരക്കഥ സംഗീത് ജെയ്ന്‍ ഒരുക്കുന്നു. മലയാളം പോലെയുള്ള ചെറിയ സിനിമാവ്യവസായത്തില്‍ ക്രോസ്ഓവര്‍ സിനിമകള്‍ വളരെ വിരളമാണ്. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ രണം ക്രോസോവര്‍ മൂവി എന്ന രീതിയില്‍ അവതരിപ്പിച്ചിരുന്നു.
രണത്തിന്റെ ഭാഗമായിരുന്ന ടെക്നീഷ്യന്‍സ് തന്നെ പുതിയ ചിത്രം 563 സെയിന്റ് ചാള്‍സ് സ്ട്രീറ്റിന്റേയും ഭാഗമാകുന്നു. സിനിമാറ്റോഗ്രാഫര്‍ ജിഗ്മെ ടെന്‍സിംഗ്, സംഗീതസംവിധായകന് ജേക്ക്്സ് ബിജോയ്, എഡിറ്റര്‍ ശ്രീജിത് സാരംഗ് എന്നിവര്‍.
ടൊവിനോയുടെ മൂന്നു സിനിമകള്‍ 2019 ജൂണില്‍ റിലീസ് ചെയ്തിരുന്നു. വൈറസ്, ആന്റ് ദ ഓസ്കാര്‍ ഗോസ് ടു, ലൂക്ക എന്നിവ. അടുത്തതായി വരാനിരിക്കുന്നത് ടൊവിനോ പോലീസ് വേഷത്തിലെത്തുന്ന കല്കി, പട്ടാളക്കാരനായെത്തുന്ന എടക്കാട് ബറ്റാലിയന് 06 എന്നിവയാണ്. രണ്ടാമത്തെ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.