Categories
Film News

ടൊവിനോയുടെ മിന്നല്‍ മുരളി ഒരേ സമയം 4ഭാഷകളില്‍

ടൊവിനോ തോമസിന്റെ പുതിയ സിനിമയാണ് മിന്നല്‍ മുരളി. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ ലോകല്‍ സൂപ്പര്‍ ഹീറോ സിനിമയാണ്. അര്‍ജ്ജുന്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന സിനിമ സോഫിയ പോള്‍ വീക്കന്റ് ബ്ലോക്ബസ്റ്റേഴ്‌സ് ആണ് നിര്‍മ്മിക്കുന്നത്. സമീര്‍ താഹിര്‍ സിനിമാറ്റോഗ്രാഫര്‍, ഷാന്‍ റഹ്മാന്‍ കമ്പോസര്‍, ഹോളിവുഡ് ഹേസ്ഡ് വ്‌ലാഡ് റിംബര്‍ഗ് ആക്ഷ്ന്‍ കൊറിയോഗ്രാഫര്‍ എന്നിവരാണ് അണിയറയില്‍.

മിന്നല്‍ മുരളി നാല് ഭാഷകളിലായാണ് ഒരുക്കുന്നത്- മലയാളം, തമിഴ്, തെലുഗ്, ഹിന്ദി. ടൊവിനോ തോമസിനൊപ്പം തമിഴ് നടന്‍ ഗുരു സോമസുന്ദരം പ്രധാനകഥാപാത്രമായെത്തുന്നു. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ടൊവിനോ സോഷ്യല്‍മീഡിയയിലൂടെ പുറത്തിറക്കിയിരുന്നു.