ടൊവിനോ തോമസിന്റെ ലൂകയിലെ ആദ്യ ഗാനം നല്ല പ്രേക്ഷകപ്രതികരണം നേടിയിരുന്നു. തൊട്ടു പിറകിലായി തന്നെ അണിയറക്കാര്‍ ചിത്രത്തിന്റെ ട്രയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. പുതുമുഖം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന സിനിമ ഒരു ത്രില്ലര്‍ ചിത്രമാണ്. സംവിധായകന് അരുണ്‍ തന്നെ പുതുമുഖം മൃദുല്‍ ജോര്്ജ്ജുമായി ചേര്‍ന്ന തിരക്കഥ ഒരുക്കിയിരിക്കുന്നു.
ടൊവിനോയും അഹാന കൃഷ്ണയും ആദ്യമായി ഒന്നിക്കുകയാണ് സിനിമയിലൂടെ. റൊമാന്‍സ് ചിത്രത്തിന്റെ ഭാഗമാണെങ്കിലും സിനിമ പ്രധാനമായും ഒരു ഇന്‍വസ്റ്റിഗേറ്റിവ് ത്രില്ലര്‍ ആണ്. നിതിന്‍ ജോര്‍ജ്ജ്, വിനീത കോശി, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, നീന കുറുപ്പ്, ചെമ്പില്‍ അശോകന്, പോളി വില്‍സണ്‍, ദേവി അജിത്, എന്നിവരും സഹതാരങ്ങളായെത്തുന്നു.
ഒരേ കണ്ണാല്‍ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തത്. സൂരജ് എസ് കുറുപ്പ് ഒരുക്കിയ ഗാനം മനോഹരമായ റൊമാന്റിക് ട്രാക്ക് ആയിരുന്നു. ടൊവിനോയും അഹാനയുമാണ് ഗാനരംഗത്ത് എത്തിയത്. 1.7മില്ല്യണ്‍ വ്യൂകള്‍ ഇതിനോടകം ഗാനം സ്വന്തമാക്കി.
ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന് എന്നിവര്‍ ചേര്‍ന്ന് സ്റ്റോറീസ് ആന്റ് തോട്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ജൂണ്‍ 28ന് സിനിമ തിയേറ്ററുകളിലേക്കെത്തുകയാണ്.