Categories
Film News

ടൊവിനോ ചിത്രം ലൂക്കയുടെ ചിത്രീകരണം ആരംഭിച്ചു; നായികയായെത്തുന്നത് അഹാന കൃഷ്ണകുമാർ

മലയാളികളുടെ പ്രിയപ്പെട്ട താരം ടൊവിനോയുടെ പുതിയ ചിത്രം ലൂക്കയുടെ ചിത്രീകരണം ആരംഭിച്ചു .അഹാന  കൃഷ്ണകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
നവാഗതനായ അരുൺ ബോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  റൊമാന്റിക് എന്റർടെയ്നറായാണ് ചിത്രമെത്തുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നു .
സംവിധായകൻ അരുണും മൃദുൽ ജോർജും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
സംഗീതമൊരുക്കുന്നത് സൂരജ് എസ് കുറുപ്പാണ് . സ്റ്റോറീസ് ആൻഡ് തോട്ട്സിന്റെ ബാനറിൽ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്നാണ് ലൂക്കയുടെ നിർമ്മാണം .
ചിത്രത്തിൽ വെറൈറ്റി ലുക്കിലാകും താരം  എത്തുകയെന്നും വാർത്തകളുണ്ട് . നിഖിൽ വേണുവാണ്   എഡിറ്റങ്, ടൊവിനോ തോമസാണ് സിനിമയുടെ  പൂജാ  ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വച്ചത്.
 നിപയുടെ കഥ പറയുന്ന ചിത്രം വൈറസ് , ഉയരെ , മിന്നൽ മുരളി എന്നിങ്ങനെ അണിയറയിൽ ടൊവിനോയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ അനവധിയാണ് .