Categories
Film News

ടൊവിനോയുടെ ലൂക ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലര്‍

ടൊവിനോ തോമസിന്റെ പുതിയ സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ ഫേസിലാണ്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അടുത്തിടെ റിലീസ് ചെയ്തിരുന്നു. പോസ്റ്ററില്‍ ലീഡ് താരങ്ങളായ ടൊവിനോയും അഹാന കൃഷ്ണയുമാണുള്ളത്. റൊമാന്റിക് സിനിമയാണെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. റൊമാന്‍സ് സിനിമയിലുണ്ടെങ്കിലും ലൂക ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലര്‍ ആണ്. പുതുമുഖം അരുണ്‍ ബോസ് ആണ് സിനിമ ഒരുക്കുന്നത്. മൃദുല്‍ രാജുമായി ചേര്‍ന്ന സംവിധായകന്‍ തന്നെയാണ് തിരക്കഥ തയ്യാറാക്കുന്നത്.

ലൂകയില്‍ ടൊവിനോ സ്‌ക്രാപ് ആര്‍ട്ടിസ്റ്റായാണ് എത്തുന്നത്. അഹാന കൃഷ്ണയുടെ കഥാപാത്രത്തിന്റെ പേര് നിഹാരിക. ഫോര്‍ട്ട് കൊച്ചിയിലും പരിസരത്തുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഒറ്റമുറി വെളിച്ചം ഫെയിം വിനീത കോശി, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, നീന കുറുപ്പ്, ചെമ്പില്‍ അശോകന്‍, പോളി വില്‍സണ്‍, ദേവി അജിത് എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.

അണിയറയില്‍ നിമിഷ രവി ക്യാമറയും നിഖില്‍ വേണു എഡിറ്റിംഗും ചെയ്യുന്നു. വള്ളീം തെറ്റി പുള്ളീം തെറ്റി , സോളോ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സൂരജ് എസ് കുറുപ്പ് ആണ് സംഗീതം ചെയ്യുന്നത്. ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്ന് സ്റ്റോറീസ് ആന്റ് തോട്‌സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.