ടൊവിനോ തോമസിന്റെ പുതിയ സിനിമ ആന്റ് ദ ഓസ്കാര്‍ ഗോസ് ടു അടുത്ത മാസം തിയേറ്ററുകളിലേക്കെത്തുകയാണ്. ജൂണ്‍ 21ന് സിനിമ റിലീസ് ചെയ്യും. അവാര്‍ഡ് ജേതാവായ സലീം അഹമ്മദ് ഒരുക്കുന്ന സിനിമയില്‍ ടൊവിനോ പാഷനേറ്റ് ആയിട്ടുള്ള സംവിധായകനായാണ് എത്തുന്നത്. സംവിധായകനെ ഓസ്കാര്‍ വരെ എത്തിക്കുന്ന സിനിമയുടെ കഥയാണ് സിനിമ പറയുന്നത്.
ടൊവിനോ തോമസ് വളരെ പ്രതീക്ഷയോടെയാണ് സിനിമയെ കാണുന്നത്. അദ്ദേഹം സിനിമയെ പറ്റി പറഞ്ഞത് ഇന്റര്‍നാഷണല്‍ സിനിമ കൊമേഴ്സ്യല്‍ ഫോര്‍മാറ്റില്‍ ചെയ്തിരിക്കുന്നുവെന്നാണ്.
നിരവധി സിനിമാക്കാരുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി സംവിധായകന് സലീം അഹമ്മദ് തന്നെയാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിദ്ദീഖ്, അനു സിതാര, ലാല്‍, ശ്രീനിവാസന്,സലീം കുമാര്‍, സറീന വഹാബ്, അപ്പാനി ശരത് തുടങ്ങി നല്ലൊരു സഹതാരനിര തന്നെ സിനിമയിലുണ്ട്.
ടെക്നികല്‍ വിഭാഗത്തിലാണെങ്കില്‍ മധു അമ്പാട്ട് – ക്യാമറ, സംഗീതം ബിജി പാല് തുടങ്ങിയവരും. സൗണ്ട് ഡിസൈന്‍ ആന്ര് മിക്സിംഗ് ചെയ്യുന്നത് റസൂല്‍ പൂക്കുട്ടിയാണ്. കനേഡിയന്‍ മൂവി കോര്‍പ്പുമായി ചേര്‍ന്ന് അലന് മീഡിയ സിനിമ അവതരിപ്പിക്കുന്നു.