ടൊവിനോ തോമസിന്റെ തീവണ്ടി തെലുഗിലേക്ക് റീമെയ്ഡ് ചെയ്യുന്നു. കഴിഞ്ഞ ദിവസം ആഗസ്റ്റ് സിനിമാസ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചു. റീമേക്ക് വെര്‍ഷന്റെ പേര് പൊകബണ്ടി എന്നാണ്. ടൊവിനോയുടെ റോള്‍ ചെയ്യുന്നത് സൂര്യ തേജ് ആണ്. കൈലാസ് മേനോന്, തീവണ്ടിയിലെ ഗാനങ്ങള്‍ ഒരുക്കിയ, തന്നെയാണ് തെലുഗിലും ഗാനങ്ങള്‍ ഒരുക്കുക. സംവിധായകന്, മറ്റു താരങ്ങള്‍, ക്ര്യൂ മെമ്പേഴ്സ് എന്നിവയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തീവണ്ടി ഒരുക്കിയത് ഫെല്ലിനി ടിപിയും, തിരക്കഥ വിനി വിശ്വ ലാലിന്റേതുമായിരുന്നു. മടിയനായ തൊഴില്‍രഹിതനായ ഒരു യുവാവ് ബിനീഷ്, ചെയ്ന്‍ സ്മോക്കര് ആണ്. ബിനീഷിന്റെ സ്നേഹത്തിനേയും സോഷ്യല്‍ ലൈഫിനേയും അദ്ദേഹത്തിന്റെ പുകവലി ശീലം ബാധിക്കുന്നു. അദ്ദേഹം എങ്ങനെയാണ് തന്റെ ദുശ്ശീലത്തില്‍ നിന്നും പുറത്തുകടന്നതെന്ന് വളരെ സറ്റൈറിക്കലായി പറയുന്നു, പ്രാദേശിക രാഷ്ട്രീയവും സിനിമയുടെ ഭാഗമാകുന്നു.
സംയുക്ത മേനോന് ആണ് സിനിമയിലെ നായികയായെത്തിയത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ഷമ്മി തിലകന്, സുരഭി ലക്ഷ്മി, സുധീഷ് എന്നിവരും സിനിമയുടെ ഭാഗമാകുന്നു. കഴിഞ്ഞ സെപ്തംബറില്‍ റിലീസ് ചെയ്തതു മുതല്‍ ിനിമ എല്ലാവരേയും അത്ഭുതപ്പെടുത്തികൊണ്ട് മുന്നേറുകയായിരുന്നു. തെലുഗ് വെര്‍ഷനും ഈ വിജയം ആവര്‍ത്തിക്കുമോയെന്ന് കാത്തിരുന്ന് കാണാം.