Categories
Film News

ടൊവിനോയുടെ പുതിയ സിനിമ കള

ടൊവിനോ തോമസ് പുതിയ സിനിമ പ്രഖ്യാപിച്ചു. കള എന്ന് പേരിട്ടിരിക്കുന്ന സിനിമ രോഹിത് വിഎസ് സംവിധാനം ചെയ്യുന്നു.

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലിസ് എന്നീ സിനിമകള്‍ ഇദ്ദേഹത്തിന്റേതായിരുന്നു. യദു പുഷ്‌കരന്‍, രോഹിത് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ലാല്‍ പ്രധാന കഥാപാത്രമായെത്തുന്നു.

ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ്, അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ടൊവിനോയും രോഹിതും അഖില്‍ ജോര്‍ജ്ജും നിര്‍മ്മാണത്തില്‍ സഹകരിക്കുന്നു.

Next… #KALA #കള

Posted by Tovino Thomas on Friday, July 10, 2020

ടൊവിനോ തോമസ് രണ്ട സിനിമകള്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ജിയോ ബേബി റിലീസിന് തയ്യാറെടുക്കുകയായിരുന്നു ലോക്ഡൗണ്‍ ആരംഭിക്കുന്ന സമയത്ത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി ചിത്രീകരണം ആരംഭിച്ചിരുന്നു.