Categories
gossip

ടൊവിനോ തോമസിന്റെ പുതിയ സിനിമ ഭൂമി

ടൊവിനോ തോമസ് പുതിയ സിനിമ കമ്മിറ്റ് ചെയ്തു, ഭൂമി എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ ആല്‍ബി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മുമ്പ് ടൊവിനോ ജോ എന്ന സിനിമ ഇദ്ദേഹത്തൊടൊപ്പം പ്രഖ്യാപിച്ചിരുന്നു.

ആല്‍ബിയുടെ ആദ്യ ചിത്രം സ്റ്റാറിംഗ് പൗര്‍ണ്ണമി പകുതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സണ്ണി വെയ്‌നിനൊപ്പം ടൊവിനോയും ചിത്രത്തിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സ്റ്റാറിംഗ് പൗര്‍ണ്ണമിയുടെ അതേ ടീം, സംഗീതസംവിധായകന്‍ കൈലാസ് മേനോന്‍, സിനിമാറ്റോഗ്രാഫര്‍ സിനു സിദ്ദാര്‍ത്ഥ്, സൗണ്ട് ഡിസൈനര്‍ വിഷ്ണു ഗോവിന്ദ്, എന്നിവര്‍ ജോയിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ജോയും ഉപേക്ഷിച്ചിരിക്കുകയാണ്. അതിനു പകരം ഭൂമി എന്ന ചിത്രം ആരംഭിച്ചിരിക്കുകയാണ്. മറ്റു വിവരങ്ങള്‍ ലഭ്യമല്ല.

ടൊവിനോയുടെ എടക്കാട് ബറ്റാലിയന്‍ 06 വരാനിരിക്കുന്നു. സ്വപ്‌നേഷ് കെ നായര്‍ ഒരുക്കുന്ന സിനിമയുടെ തിരക്കഥ പി ബാലചന്ദ്രന്റേതാണ്. സംയുക്ത മേനോന്‍ നായികയായെത്തുന്നു. ടൊവിനോയുടെ പ്രഖ്യാപിച്ച മറ്റു സിനിമകള്‍ ഫോറന്‍സിക്, മിന്നല്‍ മുരളി, ആരവം, 563 സെന്റ് ചാള്‍സ് സ്ട്രീറ്റ് , പള്ളിച്ചട്ടമ്പി എന്നിവയാണ്.