Categories
Film News teaser

മലയാളത്തില്‍ ആദ്യസൂപ്പര്‍ ഹീറോ സിനിമ മിന്നല്‍ മുരളി ടീസര്‍

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന പുതിയ സിനിമയാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമ എന്ന വിശേഷണത്തോടെയാണ് സിനിമ എത്തുന്നത്. അമാനുഷിക കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.

https://www.youtube.com/watch?v=IUt01u26WOM

സ്‌നേഹ ബാബു, അജു വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു സന്തോഷ്, എന്നിവരും സിനിമയിലുണ്ട്. സോഫിയ പോള്‍ ചിത്രം നിര്‍മ്മിക്കുന്നു. ജസ്റ്റിന്‍ മാത്യു, അരുണ്‍, എന്നിവര്‍ തിരക്കഥ ഒരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം സമീര്‍ താഹിര്‍. ഷാന്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്നു.

മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുഗ് ഭാഷകളില്‍ ചിത്രം പുറത്തിറക്കുന്നു.