ടൊവിനോ തോമസ് മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ സൂപ്പര്ഹീറോയായെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ വയനാട്, മാനന്തവാടിയില്‍ ചിത്രീകരിക്കുന്നു. ദേശി സൂപ്പര്‍ഹീറോയായി ടൊവിനോ എത്തുന്ന സിനിമ 2020 ഓണം റിലീസായാണെത്തുന്നത്.
നാല് ഭാഷകളില്‍ – മലയാളം, തമിഴ്, തെലുഗ്, ഹിന്ദി റിലീസ് ചെയ്യുന്നു. ടൊവിനോ മുമ്പ് ബേസില്‍ ചിത്രം ഗോദയിലും എത്തിയിരുന്നു. സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.
ടൊവിനോ തോമസ് അദ്ദേഹത്തിന്റെ കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് റിലീസ് കാത്തിരിക്കുകയാണിപ്പോള്‍.