Categories
Film News teaser

ടൊവിനോ തോമസിന്റെ കല്‍ക്കി ടീസര്‍

ടൊവിനോ തോമസിന്റെ പുതിയ സിനിമ കല്‍ക്കി അടുത്തിടെ ചിത്രീകരണം ആരംഭിച്ചിരുന്നു. പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന സിനിമയില്‍ ടൊവിനോ പോലീസ്് ഓഫീസറായാണ് എത്തുന്നത്. ആദ്യമായി സിനിമയുടെ ടീസര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. ലൂസിഫറിനൊപ്പം തിയേറ്ററിലും ടീസര്‍ റിലീസ് ചെയ്തിരുന്നു. മധുര രാജ, മേരാ നാം ഷാജി എന്നനീ ചിത്രങ്ങളോടൊപ്പവും ടീസര്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.

എസ്ര, തരംഗം എന്നീ സിനിമകളിലും ടൊവിനോ പോലീസ് വേഷം ചെയ്തിരുന്നുവെങ്കിലും, ഇതാദ്യമായാണ് മുഴുനീള പോലീസ് വേഷം ചെയ്യുന്നത്. ടൊവിനോയുടെ സിനിമയിലെ ലുക്ക് ആണ് ടീസറിലൂടെ പുറത്തിറക്കിയിരിക്കുന്നത് എന്നാണ് കരുതുന്നത്.

https://www.youtube.com/watch?v=9fkHWHUJaUo

സിനിമയ്ക്കായ് ടൊവിനോ തന്റെ രൂപത്തില്‍ മാറ്റം വരുത്തിയതും വാര്‍ത്തയായിരുന്നു. എല്ലാ കൊമേഴ്‌സ്യല്‍ ചേരുവകളുമുള്ള ഒരു ആക്ഷന്‍ പാക്ക്ഡ് സിനിമയായിരിക്കും കല്‍ക്കി. സുജിന്‍ സുജാതനൊപ്പം സംവിധായകന്‍ പ്രവീണ്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജേക്ക്‌സ് ബിജോയ് മ്യൂസിക് ഒരുക്കുന്ന സിനിമയുടെ ക്യാമറ ചെയ്യുന്നത് ലഡൂ, തീവണ്ടി എന്നീ സിനിമകളിലൂടെ പ്രശസ്തനായ ഗൗതം ശങ്കര്‍ ആണ്. ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ കൃഷ്ണ, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.