Categories
Film News

ടൊവിനോ തോമസിന്റെ കല്‍കി തുടങ്ങി

ടൊവിനോ തോമസിന്റെ പുതിയ സിനിമ കല്‍കി ചിത്രീകരണം ആരംഭിച്ചു. പ്രവീണ്‍ പ്രഭാറാം ഒരുക്കുന്ന സിനിമയില്‍ ടൊവിനോ പോലീസ് ഓഫീസറാകുന്നു. എസ്ര, തരംഗം എന്നീ സിനിമകളില്‍ പോലീസ് വേഷത്തിലാണെത്തിയിരുന്നത്. എന്നാല്‍ ഇതാദ്യമായാണ് മുഴുനീള പോലീസ് വേഷത്തില്‍ ടൊവിനോയെത്തുന്നത്.

പ്രവീണ്‍, സുജിത് സുജാതന്‍ എന്നിവര്‍ ചേര്‍ന്നാണ് കല്‍കിയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാം പോലത്തെ പോലീസ് കഥാപാത്രമാണ് ചിത്രത്തിലെ ടൊവിനോ കഥാപാത്രമെന്നാണ് അണിയറക്കാര്‍ പറയുന്നത്. ആക്ഷന് പ്രാധാന്യമുള്ള സിനിമയായിരിക്കുമിത്.

ജേക്ക്‌സ് ബിജോയ് സംഗീതവും ഗൗതം ശങ്കര്‍, തീവണ്ടി, ലഡ്ഡു ഫെയിം ആണ് ക്യാമറ ചെയ്യുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ കൃഷ്ണ, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.