ടൊവിനോ തോമസിന്റെ പുതിയ സിനിമ എടക്കാട് ബറ്റാലിയന് 06 ആദ്യഗാനത്തിന്റെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ്. നീ ഹിമ മഴയായി എന്ന് തുടങ്ങുന്ന ടീസര്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്നതാണ്. ജീവാംശമായി വൈബ് ഗാനത്തിനുണ്ട്. നീ ഹിമ മഴയായി സംഗീതം ഒരുക്കിയിരിക്കുന്നത് ജീവാംശമായി ഒരുക്കിയ കൈലാസ് മേനോന് തന്നെയാണ്.
അതുകൊണ്ടാണ് ആരാധകര്‍ ഇരുഗാനങ്ങളേയും താരതമ്യപ്പെടുത്തുന്നതും.
നീ ഹിമ മഴയായി ഗാനരംഗത്ത് ടൊവിനോ തോമസും സംയുക്തമേനോന്‍ പ്രണയജോഡികളായെത്തുന്നു. ഹിമാലയത്തില്‍ ചിത്രീകരിച്ചിരിക്കുന്ന റൊമാന്റിക് ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് ബികെ ഹരിനാരായണന് ആണ്. നിത്യ മാമ്മന്‍, ഹരിശങ്കര്‍ കെ എസ് എന്നിവര്‍ ചേര്‍ന്നാണ്.
എടക്കാട് ബറ്റാലിയന് 06 നവാഗതനായ സ്വപ്നേഷ് കെ നായര്‍ ഒരുക്കുന്നു. ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്ന് റൂബി ഫിലിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. പി ബാലചന്ദ്രന്റേതാണ് തിരക്കഥ. ഉള്ളടക്കം, പവിത്രം, അഗ്നിദേവന്,പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങി നിരവധി തിരക്കഥകള്‍ രചിച്ചിട്ടുണ്ടിദ്ദേഹം. സിനു സിദ്ദാര്‍ത്ഥ് ക്യാമറ ഒരുക്കുന്നു. രതിന് രാധാകൃഷ്ണന്റേതാണ് എഡിറ്റിംഗ്. കൈലാസ് മേനോന് സംഗീതം നല്കുന്നു.