ടൊവിനോ തോമസിന്റെ ആന്റ് ദ ഓസ്കാര്‍ ഗോസ് ടു അടുത്ത മാസം റിലീസ് ചെയ്യുകയാണ്. അവാര്‍ഡ് ജേതാവായ സലീം അഹമ്മദ് ആണ് സിനിമ ഒരുക്കുന്നത്. സിനിമയില്‍ ടൊവിനോ യുവസിനിമാസംവിധായകനായാണ് എത്തുന്നത്. ഒരു സിനിമ അതിന്റെ സംവിധായകന് ഓസ്കാര്‍ വരെ എത്തിക്കുന്നതാണ് സിനിമയുടെ കഥ. ടൊവിനോയുടെ അഭിപ്രായത്തില്‍ സിനിമ കൊമേഴ്സ്യല്‍ ഫോര്‍മാറ്റിലുള്ള ഒരു ഇന്റര്‍നാഷണല്‍ സിനിമയായിരിക്കും ആന്റ് ദ ഓസ്കാര്‍ ഗോസ് ടു.
നിരവധി സിനിമാസംവിധായകരുടെ ജീവിതത്തെ ഉള്‍ക്കൊണ്ടുകൊണ്ടാണ് സലീം അഹമ്മദ് സിനിമ ഒരുക്കിയിരിക്കുന്നത്. സിദ്ദീഖ്, അനു സിതാരം, ലാല്‍, ശ്രീനിവാസന്, സലീം കുമാര്‍, സറീന വഹാബ്, അപ്പാനി ശരത് എന്നിവര്‍ സഹതാരങ്ങളാകുന്നു. ടെക്നികല്‍ വിഭാഗത്തില്‍ ക്യാമറമാനായി മധു അമ്പാട്ട്, സംഗീതം ബിജി പാല് എന്നിവരെത്തുന്നു. സൗണ്ട് ഡിസൈന്‍ ആന്റ് മിക്സിംഗ് ചെയ്തിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.
അലന് മീഡിയ കനേഡിയന്‍ മൂവി ക്രോപുമായി ചേര്‍ന്നാണ് സിനിമ അവതരിപ്പിക്കുന്നത്.