Categories
Film News

ആരവം: ടൊവിനോ തോമസിന്റെ അടുത്ത ചിത്രം വള്ളംകളിയെ ആസ്പദമാക്കി

ടൊവിനോ തോമസ് ആരവം എന്ന ചിത്രത്തിന്‍രെ ഭാഗമാകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥ ഒറുക്കുന്നത് ജോജു ജോര്‍ജ്ജിന്റെ ഹിറ്റ് സിനിമ ജോസഫ് എഴുതിയ ഷാഹി കബീര്‍ ആണ്. ജോസഫ് റിട്ടയര്‍ഡ് പോലീസ് ഓഫീസറുടെ കഥ പറഞ്ഞ ക്രൈം ഡ്രാമയായിരുന്നു. എന്നാല്‍ പുതിയ സിനിമ സ്‌പോര്‍ട്ട്‌സ് ആണ്.വള്ളംകളിയുമായി ബന്ധപ്പെട്ടാണ് പുതിയ സിനിമ. ചുണ്ടന്‍ വള്ളത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആരവത്തിന്റെ ഭാഗമായി നല്ല ഒരു ടെക്‌നിക്കല്‍ ടീമുണ്ട്. അഭിനന്ദന്‍ രാമാനുജം, ആമേന്‍, മോസയിലെ കുതിരമീനുകള്‍, 9 എന്നീ സിനിമകളിലൂടെ പ്രശസ്തനാണിദ്ദേഹം, സിനിമാറ്റോഗ്രാഫറാകുന്നു. ജ്യോതിഷ് ശങ്കര്‍ ആര്‍ട്ട് ഡയറക്ടറും, രംഗനാഥ് രവി സൗണ്ട് ഡിസൈനറുമാകുന്നു. മലയാളം മൂവീ മേക്കേഴ്‌സി, അച്ചിച്ച ഫിലിംസ് എന്നീ ബാനറുകളില്‍ ഹസീബ് ഹനീഫ്, അജി മേടയില്‍,നൗഷാദ് ആലത്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം എന്നു തുടങ്ങുമെന്ന് അണിയറക്കാര്‍ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ.

ടൊവിനോ തോമസ് ലൂകയുടെ ചിത്രീകരണത്തിലാണിപ്പോള്‍. അതിനുശേഷം ടൊവിനോ പോലീസുകാരനാകുന്ന കല്‍കിയുടെ സെറ്റില്‍ ജോയിന്‍ ചെയ്യും. ഉയരെ, ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു,വൈറസ്, കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് തുടങ്ങിയവയാണ് ടൊവിനോയുടെ വരാനിരിക്കുന്ന സിനിമകള്‍.