Categories
Film News

ടൊവിനോ തോമസ് , നാരദന്‍ പൂർത്തിയാക്കി

ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദന്‍, ടൊവിനോ തോമസ് ചിത്രീകരണം പൂർത്തിയാക്കി. ഉണ്ണി ആർ തിരക്കഥ ഒരുക്കുന്ന സിനിമയിൽ അന്ന ബെന്‍ നായികയാകുന്നു. സന്തോഷ് ടി കുരുവിള, ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.

ടൊവിനോ തോമസ് ഫേസ്ബുക്കിലൂടെ ടീമംഗങ്ങൾ എല്ലാ പിന്തുണയ്ക്കും നന്ദി അറിയിച്ചിരിക്കുകയാണ്. രഞ്ജി പണിക്കര്‍, നവാസ് വള്ളിക്കുന്ന്, ഇന്ദ്രൻസ്, രാജേഷ് മാധവൻ, ഷറഫുദ്ദീൻ, ലുഖ്മാൻ തുടങ്ങിയവരും സിനിമയിലെത്തുന്നു.

അന്ന ബെൻ ആദ്യമായാണ് ആഷിഖ് അബുവിനൊപ്പമെങ്കിലും ടൊവിനോ മുമ്പ് രണ്ട് ചിത്രങ്ങളിൽ സംവിധായകനൊപ്പമെത്തിയിട്ടുണ്ട്. മായാനദി, വൈറസ് എന്നിവ.

നാരദൻ ഛായാഗ്രഹണം ഒരുക്കുന്നത് ജാഫർ സാദിഖ്, സൈജു ശ്രീധരൻ എഡിറ്റിംഗ്, സംഗീതമൊരുക്കുന്നത് ‍ഡാ തടിയാ ഫെയിം ശേഖർ മേനോൻ ആണ്.