Categories
Film News

ഭൂമിയിലെ മനോഹര സ്വകാര്യം : ടീസര്‍ ടൊവിനോ തോമസ് റിലീസ് ചെയ്യും

ദീപക് പാറമ്പോല്‍, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് ഭൂമിയിലെ മനോഹര സ്വകാര്യം. എ ശാന്തകുമാര്‍ എഴുതി ഷൈജു അന്തിക്കാട് ഒരുക്കുന്ന ഒരു മനോഹര പ്രണയകഥയാണ് സിനിമ. കോഴിക്കോടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടുകളനുസരിച്ച് ദീപക് ചിത്രത്തില്‍ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ലാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.