Categories
Film News

കുറുപ്പില്‍ ചാക്കോയായി ടൊവിനോ തോമസ്

കുറുപ്പ് സിനിമ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന സിനിമ കേരളത്തിലെ കുപ്രസിദ്ധ ക്രിമിനല്‍ സുകുമാരക്കുറുപ്പിന്റെ കഥയെ ആസ്പദമാക്കിയുള്ളതാണ്. ദുല്‍ഖര്‍ സല്‍മാന്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന സിനിമയില്‍ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയന്‍, ശോഭിത ദുലിപാല, ഷൈന്‍ ടോം ചാക്കോ എന്നിവരുമെത്തുന്നു. പുതിയതായി വരുന്ന വാര്‍ത്തകള്‍ ചിത്രത്തില്‍ ടൊവിനോ തോമസ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നാണ്. അടുത്തിടെ നടന്ന അഭിമുഖത്തില്‍ ഇക്കാര്യം താരത്തോട് അന്വേഷിച്ചപ്പോള്‍ സൂചന നല്‍കിയതിനു പിന്നാലെ തന്നെ ഔദ്യോഗിക അറിയിപ്പിന് കാത്തിരിക്കണമെന്നും അറിയിച്ചു.

കേരളത്തിന്റെ നിയമചരിത്രത്തില്‍ ഏറ്റവും വാണ്ടഡ് ആയിട്ടുള്ള ഒരു ക്രിമിനലായിരുന്നു സുകുമാരക്കുറുപ്പ്. ചാക്കോയെ കൊലപ്പെടുത്തിയെന്ന കേസാണിത്. 1984ല്‍ നടന്നത്. ചാക്കോയെ കൊലപ്പെടുത്തി അദ്ദേഹത്തിന്റെ ശരീരം ഒരു കാറില്‍ കത്തിക്കുകയായിരുന്നു. കുറുപ്പ് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി തന്നോട് രൂപസാദൃശ്യമുണ്ടായിരുന്ന ചാക്കോയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം വിദേശത്തേക്ക് പോയ കുറുപ്പിനെ കുറിച്ച പിന്നീട് വിവരമൊന്നുമുണ്ടായില്ല. അദ്ദേഹത്തിന്റെ രണ്ട സഹായികളായിരുന്ന ഡ്രൈവര്‍ പൊന്നപ്പനുംസ ബ്രദര്‍ ഇന്‍ ലോ ഭാസ്‌കരന്‍ പിള്ളയും ജീവപര്യന്തം ശിക്ഷ അനുഭവിച്ചു.

സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരകുറുപ്പിനെ വതരിപ്പിക്കുന്നു. ഇന്ദ്രജിത് സുകുമാരന്‍ പോലീസ് ഓഫീസറായാണെത്തുന്നത്. ഷൈന്‍ ടോം ചാക്കോ ഭാസി പിള്ള എന്ന കഥാപാത്രമാകുന്നു. ടൊവിനോ ഏറ്റവും പ്രധാനകഥാപാത്രമായ ചാക്കോയായെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികസ്ഥിരീകരണം ലഭിച്ചിട്ടില്ല. ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക തിരക്കഥ ഒരുക്കിയിരിക്കുന്നത് കെ എസ് അരവിന്ദ, ഡാനിയല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്.

അണിയറയില്‍ ലൂക ഫെയിം നിമിഷ രവി ക്യാമറയും, സുശിന്‍ ശ്യാം സംഗീതവും ഒരുക്കുന്നു. നാഷണല്‍ അവാര്‍ഡ് വിന്നര്‍ വിവേക് ഹര്‍ഷന്‍ ആണ് എഡിറ്റിംഗ്, വിനേഷ് ബംഗ്ലാന്‍ ആര്‍ട്ട് ഡയറക്ടറും, കുറുപ്പ് നിര്‍മ്മിക്കുന്നത് ദുല്‍ഖറിന്റെ സ്വന്തം ബാനറായ വേഫാറര്‍ ഫിലിംസും, എം സ്റ്റാര്‍സും ചേര്‍ന്നാണ്.