ദുല്‍ഖര്‍ സല്‍മാന്റെ ഏറെ നാളായി പറയുന്ന സിനിമ കുറുപ്പ് അടുത്തിടെ ചിത്രീകരണം ആരംഭിച്ചു. ശ്രീനാഥ് രാജേന്ദ്രന്, സെക്കന്റ് ഷോ, കൂതറ ഫെയിം ആണ് സംവിധാനം ചെയ്യുന്നത്. ജിതിന് കെ ജോസിന്റെ കഥയ്്ക്ക് കെ എസ് അരവിന്ദ്, ഡാനിയല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. കേരളത്തിലെ എക്കാലത്തേയും കുപ്രസിദ്ധനായ ക്രിമിനല്‍ സുകുമാരകുറുപ്പിന്റെ കഥയാണ് സിനിമ പറയുന്നത്.
ദുല്ഖര്സല്മാന് ടൈറ്റില്‍ റോളിലെത്തുന്ന സിനിമയില്‍ സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരുമെത്തുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇന്ദ്രജിത് സുകുമാരന്‍ ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കൂട്ടത്തിലേക്ക് ടൊവിനോ തോമസുമെത്തുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍. എന്നാല്‍ അണിയറക്കാര്‍ ഇക്കാര്യം ഉറപ്പിച്ചിട്ടില്ല. ഇത് ശരിയാണെങ്കില്‍ മലയാളത്തില്‍ അടുത്തിടെയുണ്ടായ ഏറ്റവും വലിയ താരസംഗമമായിരിക്കും ചിത്രം.
കുറുപ്പ് നിര്‍മ്മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസ് ആണ്. നിമിഷ രവി ലൂക ഫെയിം ആണ് ക്യാമറ ഒരുക്കുന്നത്. സുശിന്‍ ശ്യാം സംഗീതംവും. ദേശീയ പുരസ്കാരജേതാവ് വിവേക് ഹര്ഷന് എഡിറ്റിംഗും ചെയ്യുന്നു. ആര്‍ട്ട് ഡയറക്ടര്‍ ബംഗ്ലാനും അടങ്ങിയതാണ് ടെക്നികല്‍ ക്ര്യൂ.