Categories
Film News

ടൊവിനോ തോമസിന്റെ ഫോറന്‍സിക് തുടക്കമായി

ടൊവിനോ തോമസിന്റെ പുതിയ സിനിമ ഫോറന്‍സിക് പാലക്കാട് പൂജ ചടങ്ങുകളോടെ ആരംഭിച്ചു. അഖില്‍ പോള്‍ 7ഡേ ഫെയിം, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്നു. ഇരുവരും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ടൊവിനോ ചിത്രത്തില്‍ ഫോറന്‍സിക് ഓഫീസറായാണ് എത്തുന്നത്.

മംമ്ത മോഹന്‍ദാസ് സിനിമയില്‍ നായികയായെത്തുന്നു. വളരെ സെലക്ടീവായി മാത്രം സിനിമ തിരഞ്ഞെടുക്കുന്ന താരം ഇതാദ്യമായി ടൊവിനോ തോമസിന്റെ നായികയാകുന്നു. സൈജു കുറുപ്പ്, ജിജു ജോണ്‍, റേബ മൊണീക ജോണ്‍, ധനേഷ് ആനന്ദ്, അനില്‍ മുരളി എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. സിനിമാറ്റോഗ്രാഫര്‍ അഖില്‍ ജോര്‍ജ്ജ്, സംഗീതസംവിധായകന്‍ ജേക്കസ് ബിജോയ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ആര്‍ട്ട് ഡയറക്ടര്‍ ദിലീപ്‌നാഥ്, കോസ്റ്റിയൂം ഡിസൈനര്‍ സമീറ സനീഷ്, ആക്ഷന്‍ ഡയറക്ടര്‍ രാജശേഖര്‍, സൗണ്ട് ഡിസൈനര്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ എന്നിവരാണ് അണിയറയിലുള്ളത്.

നേവിസ് സേവിയര്‍, സിജു മാത്യു എന്നിവര്‍ ചേര്‍ന്ന് ജൂവിസ് പ്രൊഡക്ഷന്‍സ് രാജു മല്ലിയത്ത് രാഗം മൂവീസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.