ടൊവിനോ തോമസ്, സൗബിന്‍ ഷഹീര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ സിനിമയ്ക്ക് പേര് തല്ലുമാല. ക്ര്യൂ മെമ്പേഴ്‌സിനെ പരിചയപ്പെടുത്തികൊണ്ടുള്ള ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. മുഹ്‌സിന്‍ പരാരി തിരക്കഥ ഒരുക്കുന്ന സിനിമ അദ്ദേഹം തന്നെ ഒരുക്കുന്നു. ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് ഒപിഎം പിക്‌ചേഴ്‌സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.

ടൊവിനോയും സൗബിനും ഇതാദ്യമായാണ് ഒന്നിക്കുന്നത്. സിനിമയ്ക്ക് ക്യാമറ ഒരുക്കുന്നത് ജിംഷി ഖാലിദ് , അനുരാഗ കരിക്കിന്‍ വെള്ളം ഫെയിം . സുശിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സൈജു ശ്രീധരന്‍ ആണ്.

മുഹ്‌സിന്‍ ഒരുക്കുന്ന രണ്ടാമത്തെ സിനിമയാണ് തല്ലുമാല ആദ്യ സിനിമ കെഎല്‍ പത്ത് ആയിരുന്നു. സുഡാനി ഫ്രം നൈജീരിയ, വൈറസ് എന്നീ ചിത്രങ്ങളില്‍ സഹഎഴുത്തുകാരനായിരുന്നു. അടുത്ത വര്‍ഷം മാത്രമായിരിക്കും ചിത്രീകരണം ആരംഭിക്കുക. ടൊവിനോയും സൗബിനും അവരുടെ മറ്റു പ്രൊജക്ടുകളുടെ തിരക്കിലാണ്.

Published by eparu

Prajitha, freelance writer