ഒരു കടത്ത് നാടന്‍ കഥ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ദിലീപ് പുറത്തിറക്കിയതിന് ശേഷം ടൊവിനോ തോമസ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍. സിനിമയുടെ ഭാഗമായി വലിയ ഒരു സഹതാരനിര തന്നെയെത്തുന്നു. ഷഹീന് സിദ്ദീഖ്, പ്രദീപ് റാവത്ത്, സലീം കുമാര്‍, സുധീര്‍ കരമന, ബിജു കുട്ടന്, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജന് പള്ളുരുത്തി, ബൈജു എഴുപുന്ന, അബു സലീം, ആര്യ അജിത്, ജയശങ്കര്‍, പ്രസീദ, സാവിത്രി ശ്രീധരന്, സരസ ബാലുശ്ശേരി, അഭിഷേക് തുടങ്ങിയവര്‍.
ഒരു കടത്ത നാടന്‍ കഥ സംവിധാനം ചെയ്യുന്നത് പീറ്റര്‍ സാജന് ആണ്. സിനിമ ഷാനു എന്ന തൊഴില്‍ രഹിതനായ എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റിന് ചുറ്റിപറ്റിയാണ് നടക്കുന്നത്. ഒരു ദിവസം രാവിലെ 8മണിക്കും വൈകീട്ട് 6നുമിടയിലാണ് കഥ നടക്കുന്നത്. സംവിധായകന് പീറ്റര്‍ തന്നെ അനൂപ് മാധവുമായി ചേര്‍ന്ന് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നു. ജോസഫ് സി മാത്യു ക്യാമറ ഒരുക്കിയിരിക്കുന്നു. അല്‍ഫോണ്‍സ് ജോസഫ് ആണ് സംഗീതം. പ്രൊജക്ട് ഡിസൈനര്‍ രാമദാസ് തിരുവില്ലാമല, പ്രൊഡക്ഷന്‍ കണ്ട്രോളര് ശ്രീകുമാര്‍ ചെന്നിത്തല, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് മാന്‍ രഞ്ജിത് അമ്പാടി എന്നിവരാണ് അണിയറയിലുള്ളത്.
റിതേഷ് കണ്ണന് നീരാഞ്ജനം സിനിമാസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.