ക്യാരക്ടര്‍ പോസ്റ്റര്‍ സീരീസില്‍, പുതിയതായി ടൊവിനോ തോമസിന്റേയും മഞ്ജുവിന്റേയും പോസ്റ്ററുകള്‍ റിലീസ് ചെയ്തു. ടൊവിനോ തോമസ് ജതിന് രാംദാസ് എ്ന്ന കഥാപാത്രമായാണെത്തുന്നത്. യുവരാഷ്ട്രീയ നേതാവാണ് ഇദ്ദേഹത്തിന്റെ കഥാപാത്രം.പിന്നീട് ചേര്‍ത്ത റോളാണെങ്കിലും സിനിമയില്‍ പ്രാധാന്യമുള്ള വേഷമാണിദ്ദേഹത്തിന്റേത്.
മഞ്ജു വാര്യര്‍ പ്രിയദര്‍ശിനി രാംദാസ് എന്ന് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സച്ചിന് ഖേദേക്കര്‍ പികെ രാംദാസ് എന്ന കഥാപാത്രമായും ടൊവിനോ തോമസ് ജതിന് രാംദാസ് എന്ന കഥാപാത്രമായുമാണെത്തുന്നത്. മഞ്ജു ടൊവിനോയുടെ സഹോദരിയായാണെത്തുന്നത്. ലൂസിഫര്‍ ബ്ലഡ്, ബ്രദര്‍ഹുഡ്,ബെട്രയല് എന്ന ടാഗ് ലൈനോടെയാണെത്തുന്നത്.
മഞ്ജു വാര്യരുടെ കഥാപാത്രം ശക്തവും അഭിനയസാധ്യതയുള്ളതുമാണ്. സാനിയ അയ്യപ്പന്, ക്വീന്‍ ഫെയിം താരത്തിന്റെ മകളായാണെത്തുന്നത് എ്ന്നാണ് റിപ്പോര്‍ട്ടുകള്‍. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലറില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന് രാഷ്ട്രീയ നേതാവായാണെത്തുന്നത്.
ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, വിവേക് ഒബ്റോയ്, ബാല, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, സായ് കുമാര്‍, നന്ദു, സാനിയ അയ്യപ്പന്, ജോ്ണ്‍ വിജയ്, ഫാസില്‍, ഷോണ്‍ റോമി, തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്. സുജിത് വാസുദേവ് ക്യാമറയും ദീപക് ദേവ് സംഗീതവും ഒരുക്കുന്നു.
മോഹന്‍ലാലിന്റെ സ്വന്തം ബാനറായ ആശിര്‍വാദ് സിനിമാസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 22ന് സിനിമയുടെ ട്രയിലര്‍ റിലീസ് അബുദാബിയില്‍ പ്ലാന്‍ ചെയ്തിരിക്കുകയാണ്. മോഹന്‍ലാല്‍, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.സിനിമ മാര്‍ച്ച് 28ന് റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.