ടൊവിനോ തോമസ് നായകനായെത്തുന്ന സിനിമ എടക്കാട് ബറ്റാലിയന് 06ന്റെ മൂന്നാമത്തെ ടീസര്‍ റിലീസ് ചെയ്തു. ടീസറിനു പിന്നാലെ ട്രയിലര്‍ റിലീസ് ചെയ്യുകയെന്ന് പതിവ് പ്രൊമോഷന് രീതികളില്‍ നിന്നും വ്യത്യസ്തമായി എടക്കാട് ബറ്റാലിയന് ടീം ടീസര്‍ സീരീസുകള്‍ റിലീസ് ചെയ്യുകയാണ്.
എടക്കാട് ബറ്റാലിയന് 06 ഒരുക്കുന്നത് നവാഗതനായ സ്വപ്നേഷ കെ നായര്‍ ആണ്. തിരക്കഥ എഴുതിയിരിക്കുന്നത് നടനും സംവിധായകനുമായ പി ബാലചന്ദ്രനും. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്ന് റൂബി ഫിലിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു.
ടൊവിനോ ഒരു ആര്‍മി ഓഫീസറായാണ് ചിത്രത്തിലെത്തുന്നത്. സിനിമ ശക്തമായ സോഷ്യല്‍ മെസേജുള്ള ഒരു എന്റര്ടെയ്നര് ആയിരിക്കും. കുടുംബ ബന്ധങ്ങള്‍ക്കും മതത്തിനും സാഹോദര്യത്തിനുമെല്ലാം പ്രാധാന്യം നല്‍കികൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോന് സിനിമയില്‍ നായികയായെത്തുന്നു.
ഊഴം ഫെയിം ദിവ്യ പിള്ള, പി ബാലചന്ദ്രന്, രേഖ, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, ശങ്കര്‍ ഇന്ദുചൂഡന്, സലീം കുമാര്‍, ഷാലു റഹീം, ജോയ് മാത്യു, സരസ ബാലുശ്ശേരി, എന്നിവരും ചിത്രത്തിലെത്തുന്നു.