ടൊവിനോ തോമസിന്റെ പുതിയ സിനിമ ഫോറന്‍സിക് പാലക്കാട് ചിത്രീകരണം തുടരുകയാണ്. 7ത് ഡേ സ്ക്രിപ്റ്റ് എഴുതിയ അഖില്‍ പോള്‍, അനസ് ഖാന് എന്നിവര്‍ ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഇരുവരും ചേര്‍ന്ന് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ടൊവിനോ സിനിമ ഒരു മെഡിക്കോ ലീഗല്‍ അഡൈ്വസര്‍ ആയാണെത്തുന്നത്. കേരള പോലീസിന്റെ ഫോറന്‍സിക് സയന്‍സ് ലാബില്‍ വര്‍ക്ക് ചെയ്യുന്നു. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.
മലയാളസിനിമയില്‍ വളരെ കുറച്ച് മാത്രം ഉപയോഗിച്ചിട്ടുള്ള ഒരു ഏരിയയാണ് ഫോറന്‍സിക സയന്‍സ്. പുതിയ സിനിമ എന്താണ് നല്‍കുകയെന്നത് കാത്തിരിക്കാം. മംമ്ത മോഹന്‍ദാസ് ചിത്രത്തില്‍ നായികയായെത്തുന്നു. താരം അടുത്തുതന്നെ ടീമിനൊപ്പം ചേരും. താരം ആദ്യമായാണ് ടൊവിനോ തോമസിനൊപ്പം എത്തുന്നത്.
സൈജു കുറുപ്പ്, ജിജു ജോണ്‍, റേബ മോണിക ജോണ്‍, ധനേഷ് ആനന്ദ്, അനില്‍ മുരളി എന്നിവരും സഹതാരങ്ങളായെത്തുന്നു. ക്യാമറ അഖില്‍ ജോര്‍ജ്ജ്, സംഗീതം ജേക്സ് ബിജോയ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ആര്‍ട്ട ഡയറക്ടര്‍ ദിലീപ്നാഥ് , കോസ്റ്റിയൂം ഡിസൈനര്‍ സമീറ സനീഷ്, ആക്ഷന്‍ ഡയറക്ടര്‍ രാജശേഖര്‍, സൗണ്ട് ഡിസൈനര്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ എന്നിവരാണ് അണിയറയിലുള്ളത്.
ഫോറന്‍സിക് നിര്‍മ്മിക്കുന്നത് ജൂവിസ് പ്രൊഡക്ഷന്‍സ്, രാജു മല്ലിയത്ത് രാഗം മൂവീസ് എന്നീ ബാനറുകളില്‍ നേവിസ് സേവിയര്‍, സിജു മാത്യു എന്നിവര്‍ ചേര്‍ന്നാണ്.