Categories
Film News

ബേസിൽ ജോസഫ്- ടൊവിനോ കൂട്ടുകെട്ടിൽ പുതിയ ചിത്രം; മിന്നൽ മുരളി; ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

മലയാളത്തിലെ മുൻനിര നായകനായി വളർന്ന ടൊവിനോയും മികച്ച  സംവിധായതനെന്ന് പേരെടുത്ത ബേസിൽ ജോസഫും ഒന്നിയ്ക്കുന്ന ചിത്രം പ്രഖ്യാപിച്ചു.
2017 ൽ ടൊവിനോ നായകനായെത്തിയ ബേസിൽ ജോസഫ് ചിത്രം ഗോദ മികച്ച വിജയം നേടിയിരുന്നു . വീണ്ടും ഒരു ബേസിൽ – ടൊവിനോ കൂട്ടുകെട്ടിനെ വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കുന്നത്.

On his birthday @ttovino announces hist next with @iBasil after #Godha#MinnalMurali pic.twitter.com/sxc4NcBNMV
— Forum Keralam (FK) (@Forumkeralam1) January 21, 2019

മിന്നൽ മുരളിയന്നാണ് ചിത്രത്തിന് നൽകിയിരിയ്ക്കുന്ന പേര്. വീക്കെൻഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രത്തിൽ സൂപ്പർ ഹീറോയായാണ് ടൊവിനോ അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഉണ്ണി ആറിന്റെ തിരക്കഥയിൽ മമ്മൂട്ടി-ടൊവിനോ ചിത്രവും ബേസിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു . ബാംഗ്ലൂർ ഡെയ്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നിവയാണ് വീക്കെൻഡ് ബ്ലോക്ക് ബസ്റ്റർ ഇതിന് മുൻപ് ചെയ്ത ചിത്രങ്ങൾ.
ബേസിലിന്റെ മിന്നൽ മുരളിയക്കുറിച്ച് ടൊവിനോ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം…..
അങ്ങനെ ‘ഗോദ’ക്കു ശേഷം ഞാനും ബേസിൽ ജോസഫും വീണ്ടും ഒന്നിക്കുന്നു . ഇത്തവണ ഒരു നാടൻ സൂപ്പർഹീറോ പടം ആണ് .
‘മിന്നൽ മുരളി’
സോഫിയ പോൾ ആണ് നിർമ്മാണം .കൂടുതൽ വിശേഷങ്ങൾ വഴിയേ വരുന്നുണ്ട് .
കൊറേ അധികം പണിയുണ്ട് ചെയ്തു തീർക്കാൻ . പക്ഷെ അധികം വൈകില്ല ☺
#MinnalMurali