ടൊവിനോ തോമസിന്റെ പുതിയ സിനിമ അജയന്റെ രണ്ടാംമോഷണം ന്യൂ ഇയര്‍ ദിനത്തില്‍ പ്രഖ്യാപിച്ചു. ജിതിന് ലാല്‍, ടൊവിനോയ്ക്കൊപ്പം സിനിമയിലെ തുടക്കകാലം മുതലുണ്ടായിരുന്ന ആളാണ് സിനിമ ഒരുക്കുന്നത്. സുജിത് നമ്പ്യാര്‍ തിരക്കഥ ഒരുക്കുന്നു. ടൊവിനോ, അജയന്, മണിയന്, കുഞ്ഞിക്കേലു എന്നീ മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂന്നു പേരും വ്യത്യസ്ത കാലഘട്ടങ്ങളിലുള്ളവരാണ്. യുജിഎം എന്റര്ടെയ്ന്മെന്റ് സിനിമ നിര്‍മ്മിക്കുന്നു.
ടൊവിനോ സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കികൊണ്ടാണ് പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചത്.