Categories
Film News

ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട് ടീമിൻറെ കാണെക്കാണെ

ഉയരെ സംവിധായകൻ മനു അശോകൻ, ബോബി സഞ്ജയ് ടീം വീണ്ടും ഒന്നിക്കുന്നു. ഇവരുടെ പുതിയ സിനിമ കാണെക്കാണെ എന്ന് പേരിട്ടു. ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, റോണി ഡേവിഡ് രാജ് എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. അണിയറയിൽ ആൽബി ആൻറണി സിനിമാറ്റോഗ്രാഫർ, അഭിലാഷ് ചന്ദ്രൻ എഡിറ്റർ, ജോസഫ് ഫെയിം രഞ്ജിൻ രാജ് സംഗീതം. എന്നിവരാണുള്ളത്. ഡ്രീംകാച്ചർ ബാനർ സിനിമ നിർമ്മിക്കുന്നു.

❤️❤️❤️❤️https://www.facebook.com/Kaanekkaane-Movie-105560197974238/https://instagram.com/kaanekkaane_movie?igshid=62emqd285hke

Posted by Suraj Venjaramoodu on Saturday, September 26, 2020

അണിയറക്കാർ പുറത്തിറക്കിയ കാണെക്കാണെ ടൈറ്റിൽപോസ്റ്റർ നൽകുന്ന സൂചനകളനുസരിച്ച് സിനിമ ഒരു ക്രൈം ത്രില്ലർ ആവാനാണ് സാധ്യത. 2013ൽ ഇറങ്ങിയ മുംബൈ പോലീസ് ആണ് ബോബി സഞ്ജയ് ടീമിൻറെ ത്രില്ലർ തിരക്കഥ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സിനിമ മലയാളത്തിലെ മികച്ച ത്രില്ലർ സിനിമയായിരുന്നു.
എഴുത്തുകാരുടെ പോലീസ് സിനിമ, ദുൽഖർ സൽമാൻ നായകനായെത്തുന്നത് ഉടൻ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ഇവരുടെ പൊളിറ്റിക്കൽ ഡ്രാമ വൺ, മമ്മൂട്ടി നായകനാകുന്നത് അവസാനഘട്ട ചിത്രീകരണത്തിലാണ്.