Categories
Film News

ആന്റണി വര്‍ഗ്ഗീസിന്റെ പുതിയ സിനിമ ആനപ്പറമ്പിലെ വേള്‍ഡ്കപ്പ്

ആന്റണി വര്‍ഗ്ഗീസ് ഫുട്‌ബോള്‍ ബേസ്ഡ് സിനിമയുമായെത്തുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. ടൊവിനോ തോമസ് തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്നാണ് ചിത്രത്തിന്റെ പേര്,പുതുമുഖസംവിധായകന്‍ നിഖില്‍ പ്രേംരാജ് ആണ് ചിത്രം ഒരുക്കുന്നത്. സ്റ്റാന്‍ലി സിഎസ് ഫൈസല്‍ ലത്തീഫ് എന്നിവര്‍ ചേര്‍ന്ന് അച്ചാപ്പു മൂവി മാജിക്, മാസ് മീഡിയ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ചിത്രം നിര്‍മ്മിക്കുന്നു.

ടൈറ്റില്‍ റിവീല്‍ ചെയ്തു കൊണ്ട ്‌ടൊവിനോ തോമസ് മുഴുവന്‍ ടീമിനും ഭാവുകങ്ങള്‍ അറിയിച്ചു.

സംവിധായകന്‍ നിഖില്‍ പ്രേംരാജ് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലബാര്‍ റീജിയണിലെ ഫുട്‌ബോള്‍ കഥയാണ് സിനിമ പറയുന്നത്. ഫുട്‌ബോള്‍ കളിക്കാനിഷ്ടമുള്ള ടീനേജ് താരങ്ങളെ അന്വേഷിച്ചുള്ള കാസ്റ്റിംഗ് കോള്‍ അണിയറക്കാര്‍ പുറത്തിറക്കിയിരുന്നു. പുതുമുഖം ഫായിസ് സിദ്ദീഖ് ക്യാമറ ചെയ്യുന്നു. ജേക്ക്‌സ് ബിജോയ് ആണ് സംഗീതം. നൗഫല്‍ അബ്ദുള്ള എഡിറ്റിംഗ് നിര്‍വഹിക്കുന്നു.