ടൊവിനോ തോമസിന്റെ പുതിയ സിനിമയാണ് എടക്കാട് ബറ്റാലിയന് 06. പുതുമുഖസംവിധായകന് സ്വപ്നേഷ് കെ നായര്‍, ഒമര്‍ ലുലുവിന്റെ മുന്‍ അസോസിയേറ്റ്, ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഇതിനോടകം ആരംഭിച്ചു. മുമ്പ് പോലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും താരം ആദ്യമായി ആര്മിക്കാരനായി എത്തുകയാണ് പുതിയ സിനിമയില്‍.
എഴുത്തുകാരനും നടനുമായ പി ബാലചന്ദ്രന് ആണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഉള്ളടക്കം, പവിത്രം, അഗ്നിദേവന്, പുനരധിവാസം തുടങ്ങിയ സിനിമകള്‍ അദ്ദേഹം എഴുതിയതായിരുന്നു. അവസാനം ചെയ്തത് രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം. ടൊവിനോയക്കൊപ്പമുള്ള പുതിയ സിനിമ ഏത് തരത്തിലുള്ളതാണെന്ന് പുറത്തുവിട്ടിട്ടില്ല.
സംയുക്ത മേനോന് ആണ് എടക്കാട് ബറ്റാലിയന് 06ല്‍ നായികാവേഷം ചെയ്യുന്നത്. തീവണ്ടി, ഉയരെ എന്നീ ചിത്രങ്ങള്‍ക്ക ശേഷം മൂന്നാമത്തെ തവണയാണ് താരം ടൊവിനോയ്ക്കൊപ്പമെത്തുന്നത്. അണിയറയിലുള്ളവര്‍, സിനു സിദാര്‍ത്ഥ് ക്യാമറ, കൈലാസ് മേനോന് സംഗീതം, രതിന് രാധാകൃഷ്ണന് എഡിറ്റര്‍ എന്നിവരാണ്.
ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ഒരുമിച്ച് റൂബി ഫിലിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.