Categories
Film News

2403ft മലയാളത്തിലേയും തമിഴിലേയും പ്രമുഖര്‍ അഭിനയിക്കുന്നു

ജൂഡ് ആന്റണി ജോസഫ് കേരളത്തിലെ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ ആസ്പദമാക്കി സിനിമ ഒരുക്കുന്നു. 2403ft എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പ്രളയകാലത്തുണ്ടായ യഥാര്‍ത്ഥ സംഭവങ്ങളും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്‍ മരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങള്‍ എഴുതിയ ജോണ്‍ മന്ത്രിക്കലിനൊപ്പം ജൂഡ് തന്നെയാണ് തിരക്കഥ തയ്യാറാക്കുന്നത്.

അടുത്തിടെ ജൂഡ് നല്‍കിയ അഭിമുഖത്തില് പറഞ്ഞത് സിനിമയുടെ ഭാഗമായി തമിഴിലേയും മലയാളത്തിലേയും പ്രമുഖര്‍ എത്തുമെന്നാണഅ. വളരെ കുറച്ച വിഎഫ്എക്‌സ് മാത്രം ഉപയോഗപ്പെടുത്തി റിയലിസ്റ്റികായി സിനിമ എടുക്കാനാണ് പ്ലാന്‍ ചെയ്യുന്നത്.സിനിമയുടെ ഭാഗമായി നല്ലൊരു ടെക്‌നികല്‍ ടീമുണ്ട്. ജോമോണ്‍ ടി ജോണ്‍ സിനിമാറ്റോഗ്രാഫര്‍, മഹേഷ് നാരായണന്‍ – എഡിറ്റര്‍ , ഷാന്‍ റഹ്മാന്‍ മ്യൂസിക് ഡയറക്ടര്‍, സമീറ സനീഷ്-കോസ്റ്റിയൂം ഡിസൈനര്‍, വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍-സൗണ്ട് ഡിസൈനേഴ്‌സ് എന്നിവര്‍. സിനിമയില്‍ നല്ലൊരു പങ്ക് സിജി, സ്‌പെഷല്‍ എഫക്ട്‌സ്് എന്നിവ വേണ്ടതുള്ളതുകൊണ്ട് ഹോളിവുഡ് ബേസ്ഡ് വിഎഫ്എക്‌സ് കമ്പനിയുമായി ചര്‍ച്ച നടത്തുന്നുണ്ട് അണിയറക്കാര്‍.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് 2403ft നിര്‍മ്മിക്കും. ചിത്രത്തെ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.