സുരേഷ്ഗോപിയുടെ 250ാമത് സിനിമ ചിത്രീകരണം തുടങ്ങുംമുമ്പായി തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നു. മാത്യു തോമസ്, ജോണി ആന്റണി, രഞ്ജിത് ശങ്കര്‍, ഖാലിദ് റഹ്മാന്, അമല്‍ നീരദ് എന്നിവരുടെ മുന്‍ അസോസിയേറ്റ് ആണ് സിനിമ ഒരുക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസ്, സിഐഎ, പാവാട ഫെയിം ആണ് തിരക്കഥ ഒരുക്കുന്നത്. ടോമിച്ചന് മുളകുപാടം ചിത്രം നിര്‍മ്മിക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. പുലിമുരുകന്, രാമലീല എന്നീ ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് ടോമിച്ചന് മുളകുപാടം ആയിരുന്നു.
സോഷ്യല്‍മീഡിയ പേജിലൂടെ നിര്‍മ്മാതാവ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ്ഗോപിക്കൊപ്പം ജോലി ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും, മാത്യു തോമസ് പ്ലാമൂട്ടില്‍ സംവിധാനം ചെയ്യുന്ന സിനിമ കുടുംബ പ്രേക്ഷകര്‍ക്കും അല്ലാത്തവര്‍ക്കും ഒരു വലിയ ട്രീറ്റ് ആയിരിക്കുമെന്നും മുളകുപാടം ഫിലിംസ് ബാനര്‍ ചിത്രം നിര്‍മ്മിക്കുമെന്നും അദ്ദേഹം കുറിച്ചു.
സുരേഷ് ഗോപി 250 ഒരു മാസ് എന്റര്ടെയ്നര് ആയിരിക്കും. കോട്ടയത്തുകാരന് അച്ചായന് കടുവാക്കുന്നേല്‍ കുറുവാച്ചനായി സുരേഷ് ഗോപിയെത്തുന്നു. സിനിമയ്ക്ക് വേണ്ടി താരം അടുത്തിടെ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. സോഷ്യല്‍മീഡിയയില്‍ ഇതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.
ജോജു ജോര്‍ജ്ജ്, മുകേഷ് എന്നിവരും സിനിമയില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നു.ബോളിവുഡ് താരമായിരിക്കും നായികയെന്നാണ് അറിയുന്നത്. ചിത്രീകരണം വളരെ നേരത്തെ തുടങ്ങാനിരുന്നതായിരുന്നുവെങ്കിലും കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് റീഷെഡ്യൂള്‍ ചെയ്യുകയാണുണ്ടായത്.